ഒരുമിക്കാനാവില്ലെന്നു ഓര്‍മ
ഉണ്ടെങ്കിലും
പ്രണയിക്കാതവില്ല പ്രിയ മോഹിനി
വിടരാനായി വെമ്പുന്ന പനിനീര്‍പ്പൂ -
മൊട്ടുപോല്‍ കൊതിച്ചു എന്‍ മനം പലമാത്ര
നിന്നെയെന്‍ ഹൃദയത്തെ തുറന്നു
കാട്ടാന്‍
പലരാവില്‍ നിന്നുടെ നിര്‍മ്മല
വദനത്തിന്‍
പൊന്‍പ്രഭയാല്‍ എന്‍ മനം നിന്നിലെക്കാവാഹിച്ചു
അങ്ങനെ ഒരു നാളില്‍
തിരിച്ചറിന്ജീടുന്നു
നീ താനെന്‍ ഹൃദയത്തിന്‍ സ്പന്ദനങ്ങള്‍
അതിമോഹം ആണെന്ന് അറിഞ്ജീടിലും
നീ എന്റേത് ആകുവാന്‍ ആഗ്രഹിപ്പൂ
പേരാലിലയില്‍ നിന്നിറ്റിറ്റു വീഴുന്ന
മഴനീര്‍ കണങ്ങള്‍ പോല്‍
ശുദ്ധമാം
മന്സിനുടമയാം നിന്നെ വേല്‍ക്കാന്‍
പാരിതില്‍ പിറന്നേതൊരു മര്‍ത്യനും
ശങ്കയില്ല
ഒരുമാത്ര ജഗദീശന്‍ നിന്നെയെന്‍
കൈകളില്‍ ഏല്പിച്ചു
തന്നീടുകില്‍
പിന്നെയി പാരിതിന്‍ അധിപനായ്
വാഴും ഞാന്‍ നിന്നോടൊപ്പം
എന്നെ
നിനക്കിഷ്ടമാണെന്നറിയുന്നു
നിന്നുടെ ജീവിത വ്യഥകള്‍
ഞാനറിയുന്നു
ഒരുമിക്കാനിരുമനം
ആഗ്രഹിചെന്നാലും
വിഘ്നമായ് പാരിതിന്‍
ബന്ധനങ്ങള്‍ വേറെ
പറയില്ലൊരിക്കലും മറ്റാരുമറിയില്ലൊരിക്കലും
എന്‍ മനതാരിലെ ഗദ്ഗദങ്ങള്‍
എങ്കിലും നിന്നെ മറന്നിടനാവില്ല
എന്‍ ശ്വാസമുള്ളത്ര കാലത്തോളം
പിരിയുന്നു നാമിതാ ജീവിത
പന്ഥാവില്‍
ബാല്യം വിട്ടകലുന്ന കൌമാരം പോല്‍
പിന്‍വിളിക്കായുള്ളിലാശിച്ചു എങ്കിലും
അകലുന്നു നാം രണ്ടു
ദിക്കിലേക്ക്
1 comment:
Very Nice...
Post a Comment