ആര്‍ദ്രമാം പ്രണയത്തിന്
പൊയ്കയില്‍ അന്നാദ്യമായ്
കണ്ടു ഞാന്‍ അവളിലെ
പ്രണയത്തിന് തീവ്രത
അസ്തമന സൂര്യന്റെ കിരണങ്ങള്‍ക്ക് ആകുമോ
അവളുടെ മിഴിയിലെ പ്രണയത്തെ
വെല്ലുവാന്‍
പൌര്‍ണമി തിങ്കളിന്
അതിശോഭക്കാകുമോ
അവളുടെ മുഖ കാന്തി
പിന്നിലാക്കീടുവാന്
പൊയ്കയില്‍ നീന്തുന്ന അരയന്നപ്പിടതന്
മധുരമാം കുറുകല്‍ നു ആകുമോ
അവളുടെ കിളി കൊഞ്ചല് വിസ് മൃതി യില്‍ ആഴ്ത്തുവാന്‍
മന്ദം മന്ദമായി എന്നിലേക്ക് അടുക്കുന്ന
രജനിക്കുമാകില്ല
അവളുടെ കാര്‍ കൂന്തലഴികിനെ
വെല്ലുവാന്‍
തേനൂറു മധുരവും നിരയൊത്ത
ദന്തവും
മാന്‍ മിഴിയാളുടെ നോട്ടവും
കൊണ്ട് നീ
കൊല്ലുന്നു എന്‍ മനം പിടയുന്നു
എന്‍ നെഞ്ചും
പ്രണയത്തിന് പാരമ്യമാം
ശ്രിംഗത്തില്‍
എത്തിച്ചു എന്നെ നീ
പ്രനയമെന്തെന്നെന്നെ ആദ്യമായ്
അറിയിച്ചു
എങ്കിലും പ്രണയനിനി
എന്നെയലട്ടുന്ന
ഏതോ അദ്രിശ്യമാം കാരണങ്ങള്‍
പിന്നീട് ഞാന്‍ അറിഞ്ഞു മല്
പ്രണയിനി
ആകാശ നീലിമയില്‍ അലതല്ലി
നീങ്ങുന്ന
ഏതോ താരക റാണി നീയും
ഞാനോ ഈ മന്നില്ലേ
അഴുക്കു ചാലില്‍ ഒഴുകുന്ന
ഏതോ വെറുമൊരു കൃമി കീടവും
രാവെറെയാകുന്നു തിരികെ നടക്കുന്നു
ആര്‍ദ്രമാം പ്രണയത്തെ വിട്ടകന്ന്
എങ്കിലും പ്രണയിനി എന്നുമെന്‍ മനതാരില്‍
കൂട്ടിനിണ്ടാവും നിന് ദീപ്തമാം മുഖ ബിംബം
No comments:
Post a Comment